
കത്തുന്നു
തളിപ്പറമ്പില്‍ അക്രമം തുടരുന്നു
10ബൈക്കുകളും കാറും ഓട്ടോയും കത്തിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സി.പി.എം ലീഗ് അക്രമം തുടരുന്നു. മുസ്‌ലിം ലീഗ് അനുഭാവികളുടെ എട്ടു ബൈക്കുകളും ഒരു കാറും കത്തിച്ചു.2 സി.പി.എം അനുഭാവികളുടെ ബൈക്കുംഓട്ടോയും കത്തിച്ചു ഇന്നലെ പുലര്‍ച്ചെയാണ് ലീഗ് പ്രവര്‍ത്തകരുടെ ബൈക്കും കാറും കത്തിച്ചത്. തളിപ്പറമ്പ് ഏഴാം മൈല്‍ ഞാറ്റുവയല്‍, കുപ്പം എന്നീ സ്ഥലങ്ങളിലെ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.സി പിഎം പ്രവര്‍ത്തകന്‍െറ ഓട്ടോ ഇന്നലെ ഉച്ചക്ക് 3.30നും ബൈക്കുകള്‍ ഉച്ചക്ക് 12നുമാണ് കത്തിച്ചത്
ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഏഴാംമൈലിലെ ഹനീഫയുടെ പിതാവ് അബൂബക്കറിന്റെ ബൈക്ക്, സഹോദരന്‍ അസീഫിന്റെ ബൈക്ക്‌് പുലര്‍ച്ചെ 2 മണിക്കാണ് തീവെച്ച് നശിപ്പിച്ചത്. ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിക്കുകയും വീടിന്റെ മുന്‍വശത്ത് തീ പിടിക്കുകയും ചെയ്‌തു. ഏഴാം മൈല്‍ പ്ലാത്തോട്ടത്ത് മൊയ്‌തീന്‍ കുട്ടിയുടെ കാറും തീവെച്ചു നശിപ്പിച്ചു. ഞാറ്റുവയല്‍ മറിയം ഹൗസിലെ പരേതനായ അബ്‌ദുള്ള മുസ്‌ലിയാരുടെ മക്കളായ ഇബ്രാഹിമിന്റെയും റഫീഖിന്റെയും ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. ജനുവരി 10ന് നടക്കേണ്ട സഹോദരിയുടെ വിവാഹത്തിനായി ഒരുക്കിയ ഫര്‍ണിച്ചറുകളും തീവെപ്പില്‍ നശിച്ചു. ഞാറ്റുവയല്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ മര്‍സൂക്ക്, ലീഗ് പ്രവര്‍ത്തകന്‍ ലത്തീഫ് എന്നിവരുടെ ബൈക്കും അഗ്നിക്കിരയാക്കി. മുസ്‌ലിം ലീഗ് കൊടിമരവും തകര്‍ത്തിട്ടുണ്ട്. കുപ്പം പൂളിയോട് കെ.ടി മുസ്‌തഫയുടെ മകളുടെ ഭര്‍ത്താവ് ശബാസിന്റെ ബൈക്കും പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചു.
കഴിഞ്ഞ ദിവസവും പുളിമ്പറമ്പ്‌ലെ അഷ്‌റഫിന്റെ മോട്ടോര്‍ ബൈക്ക് കത്തിക്കുകയും ചെറുകുന്നിലെ ഇയാളുടെ കട അക്രമിക്കുകയും ചെയ്‌തിരുന്നു. ചെനയന്നൂരിലും പറവൂരിലും വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും അക്രമം നടത്തിയിരുന്നു. ഏകദേശം ഒരു കോടിയിലധികം രൂപയുടെ നാശനഷ്‌ടമാണ് കണക്കാക്കപ്പെടുന്നത്. അതിന്‌ശേഷം ഇന്നലെ പുലര്‍ച്ചെ വീണ്ടും വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.
കഴിഞ്ഞ 16ന് പുലര്‍ച്ചെ തളിപ്പറമ്പ് പറവൂലിലെ സൂപ്പര്‍മാര്‍ക്കറ്റ് തീവെച്ച് നശിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് തളിപ്പറമ്പിലും സമീപപ്രദേശത്തും അക്രമം തുടരുന്നത്. ഉന്നത പോലീസ്‌ഉദ്യോഗസ്ഥര്‍ അടക്കം വന്‍ പോലീസ് സന്നാഹം തളിപ്പറമ്പില്‍ ക്യാമ്പ് ചെയ്യുന്നു.
No comments:
Post a Comment