Thursday, July 15, 2010
Saturday, December 19, 2009
കത്തുന്നു

കത്തുന്നു
തളിപ്പറമ്പില്‍ അക്രമം തുടരുന്നു
10ബൈക്കുകളും കാറും ഓട്ടോയും കത്തിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സി.പി.എം ലീഗ് അക്രമം തുടരുന്നു. മുസ്ലിം ലീഗ് അനുഭാവികളുടെ എട്ടു ബൈക്കുകളും ഒരു കാറും കത്തിച്ചു.2 സി.പി.എം അനുഭാവികളുടെ ബൈക്കുംഓട്ടോയും കത്തിച്ചു ഇന്നലെ പുലര്‍ച്ചെയാണ് ലീഗ് പ്രവര്‍ത്തകരുടെ ബൈക്കും കാറും കത്തിച്ചത്. തളിപ്പറമ്പ് ഏഴാം മൈല്‍ ഞാറ്റുവയല്‍, കുപ്പം എന്നീ സ്ഥലങ്ങളിലെ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.സി പിഎം പ്രവര്‍ത്തകന്‍െറ ഓട്ടോ ഇന്നലെ ഉച്ചക്ക് 3.30നും ബൈക്കുകള്‍ ഉച്ചക്ക് 12നുമാണ് കത്തിച്ചത്
ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഏഴാംമൈലിലെ ഹനീഫയുടെ പിതാവ് അബൂബക്കറിന്റെ ബൈക്ക്, സഹോദരന് അസീഫിന്റെ ബൈക്ക്് പുലര്‍ച്ചെ 2 മണിക്കാണ് തീവെച്ച് നശിപ്പിച്ചത്. ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിക്കുകയും വീടിന്റെ മുന്‍വശത്ത് തീ പിടിക്കുകയും ചെയ്തു. ഏഴാം മൈല്‍ പ്ലാത്തോട്ടത്ത് മൊയ്തീന് കുട്ടിയുടെ കാറും തീവെച്ചു നശിപ്പിച്ചു. ഞാറ്റുവയല്‍ മറിയം ഹൗസിലെ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ മക്കളായ ഇബ്രാഹിമിന്റെയും റഫീഖിന്റെയും ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. ജനുവരി 10ന് നടക്കേണ്ട സഹോദരിയുടെ വിവാഹത്തിനായി ഒരുക്കിയ ഫര്‍ണിച്ചറുകളും തീവെപ്പില്‍ നശിച്ചു. ഞാറ്റുവയല്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന് മര്‍സൂക്ക്, ലീഗ് പ്രവര്ത്തകന് ലത്തീഫ് എന്നിവരുടെ ബൈക്കും അഗ്നിക്കിരയാക്കി. മുസ്ലിം ലീഗ് കൊടിമരവും തകര്‍ത്തിട്ടുണ്ട്. കുപ്പം പൂളിയോട് കെ.ടി മുസ്തഫയുടെ മകളുടെ ഭര്‍ത്താവ് ശബാസിന്റെ ബൈക്കും പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചു.
കഴിഞ്ഞ ദിവസവും പുളിമ്പറമ്പ്ലെ അഷ്റഫിന്റെ മോട്ടോര്‍ ബൈക്ക് കത്തിക്കുകയും ചെറുകുന്നിലെ ഇയാളുടെ കട അക്രമിക്കുകയും ചെയ്തിരുന്നു. ചെനയന്നൂരിലും പറവൂരിലും വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും അക്രമം നടത്തിയിരുന്നു. ഏകദേശം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. അതിന്ശേഷം ഇന്നലെ പുലര്‍ച്ചെ വീണ്ടും വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.
കഴിഞ്ഞ 16ന് പുലര്‍ച്ചെ തളിപ്പറമ്പ് പറവൂലിലെ സൂപ്പര്‍മാര്‍ക്കറ്റ് തീവെച്ച് നശിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് തളിപ്പറമ്പിലും സമീപപ്രദേശത്തും അക്രമം തുടരുന്നത്. ഉന്നത പോലീസ്ഉദ്യോഗസ്ഥര്‍ അടക്കം വന്‍ പോലീസ് സന്നാഹം തളിപ്പറമ്പില്‍ ക്യാമ്പ് ചെയ്യുന്നു.
Tuesday, August 5, 2008
എഴുത്തിടത്തില്‍
വിനു എബ്രഹാം
ഞാനീ കുറിപ്പ് തയ്യാറാക്കാനായി ബലമായി എന്നെത്തന്നെ എന്റെ എഴുത്തിടത്തിലെ കസേരയില്‍ ഇരുത്തുമ്പോള്, മേശപ്പുറത്ത് ഫെര്‍ണാണ്ടോ പെസാവോയുടെ 'ദ ബുക്ക് ഓഫ് ഡിസ്ക്വയറ്റ് ' എന്ന പുസ്തകം കണ്മുന്നില്. തെല്ലപ്പുറത്താകട്ടെ, പുസ്തക അലമാരയില്‍ പാബ്ലോ നെരൂദയുടെ പുസ്തകങ്ങളും കാണാം.
പെസാവോയും നെരൂദയും മഹാപ്രതിഭകള്‍. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് ചെവി കൊടുക്കാതെ, എഴുത്തുകാരന് തന്റെ ഉണ്മയെ കണ്ടെത്തി രചന സാധകം ചെയ്യണമെന്ന് വിശ്വസിച്ചവന് പെസാവോ. അതേ സമയം ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ പങ്കാളിയാകവെ തന്നെ, അതിനുള്ളില്‍ നിന്ന് കവിതയുടെ മന്ത്രവീചികള്‍ ഉണര്‍ത്താമെന്ന് തെളിയിച്ചവന്‍ നെരൂദ. കഥകള്‍ എഴുതാനായി ഇരിക്കുമ്പോള്‍, എന്റെ മുന്നില്‍ എഴുത്തിന്റെ മഹത്തായ ഈ രണ്ട് പാതകളും ഉണ്ട്.
ഒരു മൂന്നാം ലോക രാഷ്ട്രത്തില്‍ ജീവിക്കുന്ന എന്നെപോലെയൊരു കഥാകൃത്ത് തീര്‍ച്ചയായും രചനയില്‍ ഈ രണ്ട് വഴികളിലൂടെയും യാത്ര ചെയ്യേണ്ടി വരുമെന്നാണ് എന്റെ പക്ഷം. രാഷ്ട്രീയമായും സാമൂഹ്യപരമായും ഏറെ തിരിച്ചറിവുകളും പക്ഷം ചേരലും (ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായി ആകുന്ന എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഇത് ) ആവശ്യമാകുന്ന, വര്‍ത്തമാന കാലത്തിനോടും ഭൂതകാലത്തിനോടും ഏറെ ജാഗ്രത്തായി വര്‍ത്തിക്കേണ്ട ഒരു കാലത്തിലും രാഷ്ട്രീയാവസ്ഥയിലുമാണ് ഞാന്‍ ജീവിക്കുന്നത്. കൂടുതല്‍ വായിക്കുക..
കര്‍ക്കിടക തെയ്യം
പ്രകാശ് വാടിക്കല്‍
തോരാത്ത മഴയില്‍ കുടചൂടി അവള് തൊടിയിലാകെ ഓടിക്കളിച്ചു. വെള്ളംതുള്ളി പൂക്കളോടും ചേമ്പിലകളോടും കലമ്പിച്ച്, അടിപിടി കൂടി അവള് പെണ്ണൊരുത്തി കുടുംബത്തിനും തറവാടിനും മാനക്കേടായി, ഒരു കര്ക്കിടകപ്പതിനാറാം നാളിലും കോളിലും ഊരിലിറങ്ങുന്ന ചേഷ്ടകളേയും കുരിപ്പുകളേയും പടികടത്തി നാടുഴിയാന് വന്ന മാരിത്തെയ്യങ്ങള്‍ തോടുവക്കിലെ പാതാറിനടിയിലെ പീച്ചാളി ഞണ്ടിന്റെ വായില്‍ അവളുടെ കണ്പീലി കണ്ടു. ഓവുപാത്തിയില് നീന്തിക്കളിക്കും പരല്‍മീനിന്റെ തൊണ്ടയില്‍ അവളുടെ പിന്നിയ ചുണ്ടിന് തണ്ട് കണ്ടു. പെരുത്ത പേമാരിയില്‍ തരിച്ച കണ്ടല്മരക്കൊമ്പിലിരുന്ന കരിങ്കാക്കയുടെ കൊക്കില്‍ അവളുടെ എള്ളിന് പൂമൂക്കിന്റെ തുമ്പും കണ്ടു. വയലിറമ്പിന്റെ പാതിയിടവഴിയിലെ കുടമരുതിന് കാടിനുള്ളില്‍ വായും വയറും നിറഞ്ഞ് വിഷം തുളുമ്പി അവളുടെ അരക്കണ്ടം ഒളിപ്പിച്ച് കിതച്ചിരിക്കുകയായിരുന്നു അണലി.... ആരും കാണാതെ കിതച്ചിരിക്കയായിരുന്നു അവന് അണലി. വീടു ചുറ്റും, മുറ്റം ചുറ്റും, നാടു ചുറ്റും, വഴി ചുറ്റും, ആടിയുഴിഞ്ഞുറഞ്ഞ് പെയ്തു തുള്ളിയിട്ടും കാണാന്‍ കഴിഞ്ഞില്ലല്ലോ മാരിതെയ്യമേ നിന് പൊന്നുമാണിക്യപ്പെണ്വീണയെ.... കൊല്ലാന്‍ കഴിഞ്ഞീലല്ലോ തെയ്യമേ ഉഗ്രവിഷം ചീറ്റുമീ അണലിത്തീലിംഗത്തെ....
ലാപ്ടോപ്പിനെകുറിച്ച് സംവിധായകന് രൂപേഷ് പോള്‍
മദേര്‍സ് ലാപ് ടോപ് എന്ന സിനിമ രണ്ട് കുടുംബങ്ങളുടെ കഥയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കുടുംബമാണല്ലോ. ഏറ്റവുമധികം വികാരം കാണിക്കുന്നതും കുടുംബത്തോടാണ്. കുടുംബത്തോടുള്ള ആ പ്രത്യേക വികാരം കാരണം നാം തിന്മകള്

Wednesday, June 25, 2008
Subscribe to:
Posts (Atom)